Specials

ശിശുദിനത്തിന്റെ ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും

നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനChildrens Day 2018മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ശിശുദിനം ഇന്ന് ലോകരാജ്യങ്ങളില്‍ ആചരിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ് ചൂഷിതരും പീഡിതരുമായ മനുഷ്യര്‍ക്കു കിട്ടേണ്ട അവകാശങ്ങളെപ്പറ്റി ലോകത്തെ പുരോഗമന ചിന്താഗതിക്കാരായ ജനസമൂഹങ്ങള്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. ചൂഷണത്തിനു വിധേയരാകുന്ന ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന ധാരണ വളര്‍ന്നു വന്നത് അന്നുമുതല്‍ക്കാണ്.

ആ വളര്‍ച്ചയില്‍ സോവിയറ്റ് യുണിയനും സോഷ്യലിസ്റ്റ് ചേരിക്കുമുള്ള പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പട്ടികയില്‍ കുട്ടികളുടെ അവകാശങ്ങള്‍ തുടക്കം മുതല്‍ക്കുതന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച സാര്‍വദേശീയ നിയമങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും നമ്മുടെ രാജ്യത്ത് 1950 ല്‍ നിലവില്‍വന്ന ഭരണഘടനയിലൂടെയും അതനുസരിച്ച് പില്‍ക്കാലത്ത് പാസ്സാക്കപ്പെട്ട നിയമങ്ങളിലൂടെയും ഒന്നു കണ്ണോടിക്കുന്നത് ശിശുദിനം ആചരിക്കുന്നതിനെപ്പറ്റി ലോകജനത ആലോചിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു പിന്നിടാന്‍ വര്‍ഷങ്ങൾ മാത്രം അവശേഷിക്കുന്ന ഇന്ന് അസ്ഥാനത്താവുമെന്നു തോന്നുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button