
ജറുസലേം: ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടത്. കൂടാതെ ഗാസയില്‍ നിന്ന് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. ഒരു റോക്കറ്റ് ഇസ്രയേലില്‍ പതിച്ചെങ്കിലും ആളപായമില്ല. പ്രാദേശിക ഹമാസ് നേതാവ് ഷെയ്ഖ് നൂര്‍ അല്‍ ബരാക്കാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Post Your Comments