ചെന്നൈ: നിയമം തെറ്റിച്ച് വാഹനമോടിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് നൽകിയത് എട്ടിന്റെ പണി. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് 16 മണിക്കൂര്‍ ട്രാഫിക് നിയന്ത്രിക്കാൻ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുട്ടിക്ക് ശിക്ഷ വിധിച്ചത് .
വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഒരു സ്ത്രീയെ ഇടിച്ചതിനെ തുടര്‍ന്ന് മുമ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഹെല്‍മറ്റും ലൈസന്‍സുമില്ലാതെ വാഹനമോടിച്ചതിനും പിടിയിലായി. ഇതേ തുടര്‍ന്നാണ് ജുവനൈല്‍ കോടതി ശിക്ഷ വിധിച്ചത്.
തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും മാപ്പ് തരണമെന്നുമുള്ള വിദ്യാര്‍ത്ഥിയുടെ ആവശ്യം പരിഗണിച്ച ജുവനൈല്‍ കോടതി ട്രാഫിക് നിയന്ത്രിക്കാനുള്ള ശിക്ഷ വിധിച്ചത്. ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തില്‍ 16 മണിക്കൂര്‍ ഗതാഗതം നിയന്ത്രിക്കാനായിരുന്നു വിധി. വിദ്യാര്‍ത്ഥി ഗതാഗതം നിയന്ത്രിക്കുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടിരുന്നു.
Post Your Comments