റായ്പൂർ : ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഛത്തീസ്ഗഡിൽ സ്ഫോടനം.സുരക്ഷാ സേന ക്യാമ്പ് ചെയ്യുന്നതിനു സമീപത്തായാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ ആർക്കും പരിക്കില്ല. നക്സലുകളുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടു രേഖപ്പെടുത്തുന്നവരുടെ വിരൽ മുറിച്ചെടുക്കുമെന്നു വരെ ഭീഷണിയുണ്ടായിരുന്നു.സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഡ്രോണുകൾ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകല്‍പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള് 40 എണ്ണമാണ്.
https://youtu.be/f2IO3O_WY58
Post Your Comments