യുഎഇ: യുഎഇയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച്ചവരെ മഴ തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കത്തിൽന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമി രാജി വച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരും.
#المركز_الوطني_للأرصاد
#أمطار_الخير #أبوظبي #الشليلة #راشد_البلوشي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/R0eoY7oo1x— المركز الوطني للأرصاد (@NCMS_media) November 11, 2018
വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ രാത്രി തകർത്തു പെയ്തതിനെ തുടർന്നാണു പലഭാഗങ്ങളിലും ഹൈവേകളിൽ ഉൾപ്പെടെ വെള്ളം കയറിയത്. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ചിലയിടങ്ങളിൽ വെള്ളം കുത്തിയൊലിച്ചു റോഡുകൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിൽ തനിയെ നീങ്ങി കൂട്ടിമുട്ടി. തിങ്കളാഴ്ചത്തെ വെള്ളപ്പൊക്കത്തെ തുടർന്നുള്ള ദുരിതാശ്വാസ നടപടികൾ പുരോഗമിക്കുന്നതിനിടെയാണു വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കം. പല മേഖലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.
الإمارات: الآن امطار رعدية على العاصمة ابوظبي #مركز_العاصفة pic.twitter.com/ag0aK87LoH
— مركز العاصفة (@Storm_centre) November 11, 2018
Post Your Comments