Latest NewsKerala

വിശ്വാസത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്നവര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു: അഡ്വ. ഹരീഷ് വാസുദേവന്‍

പത്തനംതിട്ട•ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവില്‍ കലാപമുണ്ടാക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നതെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷ പരിപാടിയില്‍ നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ആചാരത്തിലെ യുക്തിയെ ഒരുക്കലും സുപ്രീംകോടതി ചോദ്യം ചെയ്തിട്ടില്ല. മറിച്ച് ആചാരത്തിലെ ഭരണഘനാ ലംഘനം മാത്രമാണ് പരിഗണിച്ചത്. ഭരണഘടന അനുശ്ചേദം 25 പ്രകാരം ഏതൊരുമതാചാരവും പിന്തുടരാന്‍ സാധിക്കുമെങ്കിലും അത് ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഹനിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നീതിപീഠത്തിന്റെ ഉത്തരവാദിത്വമാണ്. മൗലിക അവകാശമായ പൗരന്റെ തുല്യത പാലിക്കപ്പെടുന്നില്ല എന്നു കണ്ടപ്പോള്‍ അത് തിരുത്തുകയാണ് കോടതി ചെയ്തത്. ആര്‍ത്തവ ശുദ്ധിയുടെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് അയിത്താചരണത്തിന് തുല്യമായാണ് കോടതി കണക്കാക്കിയത്.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന യുവതലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ അനാചാരങ്ങള്‍ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ സാധിക്കുകയുള്ളു. ഭരണഘടനയ്ക്ക് മുകളില്ല ഒരു മതവിശ്വാസവും എന്ന പ്രഥമമായ അറിവ് ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് നാളേറെയായിട്ടും ഇന്നും രാജാവാണെന്നും ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നവരുണ്ട്. ഇത്തരം നുണപ്രചരണങ്ങള്‍ വിശ്വസിക്കാന്‍ ആളുകള്‍ ഉണ്ട് എന്നതാണ് ഏറെ ദുഖകരം. ഇരുടെ പിണിയാളുകളാണ് സമൂഹത്തില്‍ വിഷചിന്തകള്‍ പരത്തുന്നത്. കേരളത്തിന്റെ നവോഥാനത്തിന് ഏറെ പോരാട്ടങ്ങളുടെ കഥപറയാനുണ്ട് അവിടെ എന്നും പുരോഗതിക്ക് നേരെ പുറം തിരിഞ്ഞ് നിന്നവര്‍ തന്നെയാണ് വിശ്വാസ സംരക്ഷണത്തിനെന്ന വ്യജേന ശബരിമലയില്‍ പുറംതിരിഞ്ഞു നിന്ന് കലാപത്തിന് കോപ്പു കൂട്ടുന്നത്.

വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ചൂഷണം ചെയ്യുന്നവര്‍ എക്കാലവും അക്രമത്തിന്റെ പാത പിന്തുടര്‍ന്നിട്ടുണ്ട്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് മഹാരാജാവ് അലോചന നടത്തിയപ്പോള്‍ തന്നെ കൊട്ടാരത്തിന് നേരെ കല്ലെറിഞ്ഞവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് തെരിവിലിറങ്ങുന്നത്. സുപ്രീംകോടതി വിധിയെ വസ്തുതാപരമായി സമീപിക്കാന്‍പോലും ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. മറിച്ച് തെറ്റിദ്ധാരണകള്‍ പരത്തി സമൂഹത്തില്‍ കലാപം സൃഷ് ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹരീഷ് വാസുദേവ് പറഞ്ഞു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ തങ്കമ്മടീച്ചര്‍ അധ്യക്ഷത വഹിച്ചയോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ ബി രാജീവ് കുമാര്‍, ടി മുരുകേഷ്, ബി സതികുമാരി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍ ടി രാധാകൃഷ്ണന്‍, ആര്‍ സനല്‍കുമാര്‍, പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button