Latest NewsIndia

ഭാര്യയുടെ കാമുകനോട് കശാപ്പുകാരനായ ഭര്‍ത്താവ് ചെയ്തത്

കൊല്‍ക്കത്ത: ഭാര്യയുടെ കാമുകനെ കശാപ്പുക്കാരനായ ഭര്‍ത്താവ് വെട്ടി കഷണങ്ങളാക്കി കുഴിച്ചു മൂടി. പശ്ചിമബംഗാളിലെ 24-പര്‍ഗാനാസ് ജില്ലയില്‍ മധ്യം ഗ്രാമിനടുത്താണ് സംഭവം നടന്നത്. ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടിയ സാക്കിര്‍ ഹുസൈന്‍ കാമുകനെ കൊലപ്പെടുത്തുകയായിരുന്നു.  ജോജ്‌റ സ്വദേശിയായ അബ്ദുള്‍ ഹസനാണ് കൊല്ലപ്പെട്ടത്.

അബ്ദുള്‍ ഹസനും സാക്കിറിന്റെ ഭാര്യയും അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം കണ്ടെത്തിയ സാക്കിര്‍ അബ്ദുളിനെ കൊലപ്പെടുത്തുകയായിരുന്നു. ഇറച്ചി വെട്ടു തൊഴിലാളിയായ ഇയാള്‍ കൊലയ്ക്കു ശേഷം തെളിവ് നശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ ഛേദിച്ച് പലയിടത്തായി കുഴിച്ചുമൂടി.. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാക്കിര്‍ ഹുസൈനേയും ഭാര്യ മാര്‍ജിനാ ബീബിയേയും മധ്യംഗ്രാം പോലീസ് അറസ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button