KeralaLatest News

കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങളും, ഭണ്ഡാരത്തിലെ പണവും കവര്‍ന്നു; സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയി

മാനന്തവാടി: എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. തെളിവുകള്‍ക്കായുള്ള സിസിടിവി ദൃശ്യങ്ങളടക്കമാണ് കള്ളന്മാര്‍ കടന്ന് കളഞ്ഞത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണങ്ങളും, ഭണ്ഡാരത്തിലെ പണവും കൂടാതെ സിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കൂടി ഇവര്‍ മോഷ്ടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മോഷണമെന്നാണ് പൊലീസിന്റെ നിഗമനം. കല്‍പ്പറ്റയില്‍ നിന്നുള്ള ഡോഗ് സ്‌കോഡും സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാന്‍ വെച്ചിരുന്ന വാക്കത്തി കൊണ്ട് തിടപ്പള്ളിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ക്കൂട്ടമെടുത്ത് ശ്രീകോവിലുകളുടെയും ഭണ്ഡാരത്തിന്റെയും പൂട്ട് തുറന്ന് താലിയും പണവും കവര്‍ന്നു. ശേഷം ഓഫീസ് തുറന്ന് സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ അനുമാനം. ക്ഷേത്രത്തില്‍ നിന്നും ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ട് എത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായി ക്ഷേത്രം വാച്ചര്‍ പൊലീസിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button