Latest NewsInternational

ഗർഭിണിയായ മുന്‍ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മുഖത്ത് തിളച്ച വെള്ളമൊഴിച്ച് യുവതി

റിയോ ഡി ജെനീറോ: തന്നെ തട്ടിക്കൊണ്ടു പോകാൻ വന്ന മുൻ ഭർത്താവിൽ നിന്ന് ഗർഭിണിയായ യുവതി രക്ഷപെട്ടത് യുവാവിന്റെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച്. ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സര്‍ എന്ന സ്ഥാലത്താണ് സംഭവം ഉണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്കും ഗുരുതരമല്ലാത്ത പോള്ളലേറ്റിട്ടുണ്ട്. ജോലി സ്ഥലത്തുനിന്നും മടങ്ങി വരവേ നാലുമാസം ഗര്‍ഭിണിയായ 23കാരിയെ മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിച്ച്‌ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കിട്ടിയ തിളച്ചവെള്ളം മുന്‍ ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു യുവതി

പൊള്ളലേറ്റ് ഇയാള്‍ നിലത്തുവീണതോടെ യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് ഇതിടെ യുവതിയുടെ മാതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭസത്തില്‍ കേസെടുത്ത പൊലീസ് മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ പൊള്ളലേറ്റ് കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button