KeralaLatest News

കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത; പ്രതികരണവുമായി തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എ.ഡി. ടോമിന്‍ കെ. തച്ചങ്കരി. വാര്‍ത്ത വ്യാജമാണെന്നും സ്ഥിരം ജീവനക്കാര്‍ കൂടുതല്‍ ദിവസം ജോലിക്ക് ഹാജരാകുന്നതിനെതുടര്‍ന്ന് താത്കാലിക ജീവനക്കരുടെ സേവനം ആവശ്യമില്ലാതെ വന്നതാണ് വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെന്ന് തച്ചങ്കരി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥിരം ജീവനക്കാര്‍ക്കുള്ള ജോലി നല്‍കേണ്ടത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമാണ്. സ്ഥിരം ജീവനക്കാര്‍ ഇല്ലാതെ വരുമ്ബോള്‍ മാത്രമാണ് താത്കാലിക ജീവനക്കാര്‍ക്ക് ജോലിയുള്ളത്. കെ.എസ്.ആ‍ര്‍.ടി.സിയിലെ എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും അവരവരുടെ വീടിനടുത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റം നല്‍കിരുന്നു. ഇതിനാല്‍ അവര്‍ക്ക് കൂടുതല്‍ ദിവസം ഡ്യൂട്ടിക്ക് ഹാജരാകാന്‍ കഴിയുന്നുണ്ട്. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതോടെ ആഴ്ചയില്‍ മൂന്നുദിവസത്തിന് പകരം ആറുദിവസവും ഇവര്‍ക്ക് ജോലിക്കെത്തണം. ഇക്കാരണം കൊണ്ടും എംപാനല്‍ ജീവനക്കാര്‍ക്ക് പഴയ പോലെയുള ഡ്യൂട്ടി ദിവസങ്ങള്‍ ലഭിക്കാതായി. ഈ സാഹചര്യത്തിലാണ് എംപാനല്‍കാരെ കൂട്ടത്തോട പിരിച്ചുവിടുന്നതെന്ന വാര്‍ത്ത പരന്നതെന്നും തച്ചങ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button