
പാല്‍ഘര്‍: മൂന്നു വർഷമായി അച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്ന രണ്ടാനമ്മയുടെ പരാതിയിൽ പാസ്ഥല്‍ സ്വദേശിയായ മുപ്പത്തെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇയാള്‍ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷം രണ്ടാം ഭാര്യയോടും ആദ്യബന്ധത്തിലുണ്ടായ മകളോടുമൊപ്പമായിരുന്നു താമസം. മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നുവര്‍ഷമായി തുടരുന്ന പീഡനം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ സഹികെട്ട പെണ്‍കുട്ടി വിഷയം രണ്ടാനമ്മയോട് തുറന്നുപറയുകയായിരുന്നു. രണ്ടാനമ്മയുടെ പരാതിയെ തുടർന്നായിരുന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments