തിരൂര്‍ : വ്യാജ സീല്‍ നിര്‍മ്മിച്ച് രേഖകള്‍ ഉണ്ടാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലര്‍ കല്‍പ ബാവയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. തിരൂര്‍ എസ്.ഐ. സുരേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് ചില രേഖകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. അനുമതിയില്ലാതെ കെട്ടിടം പണിത കേസില്‍ കെട്ടിടയുടമ എഴൂര്‍ സ്വദേശി എം.മൊയ്തീന്‍ കുട്ടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് കൗണ്‍സിലര്‍ക്കെതിരെ തിരിഞ്ഞത്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൗണ്‍സിലര്‍ മുഖേനയാണെന്ന് മൊയ്തീന്‍ പറഞ്ഞിരുന്നു.
അതേസമയം സര്‍ട്ടിഫിക്കറ്റിലെ കൈപ്പട കൗണ്‍സിലറുടേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കായി ഇവ തൃശൂരിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ കൗണ്‍സിലര്‍ മൂന്ന് മാസത്തേക്ക് അവധി എടുത്ത് വിദേശത്തേയ്ക്ക് കടന്നു.
Post Your Comments