കിടിലൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക്. ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യാൻ സാധിക്കുന്ന ലാസ്സോ ആപ്പ് അവതരിപ്പിച്ചു. വെള്ളിയാഴ്ച ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ആന്‍ഡി ഹുവാങ്ങാണ് ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്ബുക്കില്‍ ലഭിക്കുമെന്ന വിവരം അറിയിച്ചത്. മികച്ച പ്രതികരണമാണ് ലാസ്സോവിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ ഈ ആപ്പ് പുറത്തിറക്കിയതില്‍ സന്തുഷ്ടരാണെന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു. എന്നാല്‍ പുതിയ ആപ്പ് പുറത്തിറക്കിയ വിവരം ഫെയ്സ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. യൂട്യൂബ്, സ്നാപ്പ്ചാറ്റ് എന്നിവയോട് മത്സരിക്കാനാണ് ലാസ്സോയിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യമിട്ടിരിക്കുന്നത്.
ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളില്‍ സ്പെഷ്യല്‍ ഇഫക്റ്റ്സ് , ഫില്‍റ്ററുകള്‍ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. വീഡിയോ എഡിറ്റിങ്ങ് ടൂളുകള്‍ ദ്യശ്യങ്ങള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാനും , ദൃശ്യത്തിന് മുകളില്‍ എഴുതാനും സഹായിക്കും . നിലവില്‍ യുഎസില്‍ മാത്രം ലഭ്യമായ ലാസ്സോ വൈകാതെ മറ്റിടങ്ങളിലും ലഭിക്കും. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ലാസ്സോ ലഭ്യമാകും.ലാസ്സോ ആപ്പ് ആഗോള വിപണിയില്‍ എത്തുമെന്ന വിവരം ലഭ്യമല്ല.
Post Your Comments