KeralaLatest News

ഭക്തര്‍ക്ക് ആശ്വാസം; ശബരിമല മണ്ഡലകാലത്ത് സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ

പാലക്കാട്: ഭക്തര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മണ്ഡല കാലത്ത്െ സ്‌പെശ്യല്‍ ട്രെയിനുകളുടെ പൂര്‍ണ വിവരങ്ങള്‍ ചുവടെ

നിസാമുദീന്‍-കൊല്ലം സുവിധ സ്‌പെഷ്യല്‍ ട്രെയിന്‍(82719) 13ന് പകല്‍ 12.10ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് കൊല്ലത്തെത്തും. കൊല്ലം-ഹൈദരാബാദ് സുവിധ സ്‌പെഷ്യല്‍ ട്രെയിന്‍(82720) കൊല്ലത്തുനിന്ന് 15ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ഹൈദരാബാദിലെത്തും. ഒരു എസി ടു ടയര്‍, ഒരു എസി ത്രീ ടയര്‍, ഒരു എസി ചെയര്‍കാര്‍, 10 സ്ലീപ്പര്‍ ക്ലാസ്, ഒരു സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകള്‍.

വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ (08515) 17,20, 24,27, ഡിസംബര്‍ 1, 4, 8,15, 22, 25, ജനുവരി 5, 12, 15 തീയതികളിലുമാണ് ഓടുക. വിശാഖപട്ടത്തുനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം രാവിലെ ഏഴിന് കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്നുള്ള സ്‌പെഷ്യല്‍ ട്രെയിന്‍(08516) 19,22,26,29, ഡിസംബര്‍ 3,6,10,17,24,27, ജനുവരി 7,14,17 തീയതികളില്‍ സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് രാവിലെ പത്തിന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 6.30ന് വിശാഖപട്ടണത്ത് എത്തും.ഒരു എസി ടു ടയര്‍, മൂന്ന് ത്രീ ടയര്‍, മൂന്ന് സ്ലീപ്പര്‍, ഏഴ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെ കോച്ചുകളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button