തിരുവനന്തപുരം: സനല്‍ എന്ന യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് യുവമോര്‍ച്ച നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ആഭ്യന്തര വകുപ്പുമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ആര്‍.എസ്. രാജീവ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
Post Your Comments