Latest NewsKerala

സിപിഎം സിപിഐ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു; സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

അതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ആക്രമിക്കാന്‍ എന്തെങ്കിലും കാരണം നോക്കിയിരിക്കുകയായിരുന്നു അവരെന്നും ചാക്കോ സ്വകാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍ഗോഡ്: സിപിഎം സിപിഐ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. കാസര്‍ഗോഡ് സിപിഐ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ആക്രമണത്തില്‍ തലയ്ക്ക് മുറിവേറ്റ സിപിഐ കുറ്റിക്കോല്‍ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക്െതിരെ ആക്രമണമുണ്ടായതിന്റെ കാരണവും ചാക്കോ തന്നെ വെളിപ്പെടുത്തി.

പണ്ട് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് താനെന്നും ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നുവെന്നും ചാക്കോ പറഞ്ഞു. എന്നാല്‍ താന്‍ പിന്നീട് സിപിഐയിലേക്ക് വരുകയായിരുന്നു. അതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ആക്രമിക്കാന്‍ എന്തെങ്കിലും കാരണം നോക്കിയിരിക്കുകയായിരുന്നു അവരെന്നും ചാക്കോ സ്വകാര്യ മാധ്യമങ്ങളോട് പറഞ്ഞു. ചാക്കോയുടെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം സിപിഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചിട്ടില്ലെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. കുറ്റിക്കോലില്‍ സിപിഐ പഞ്ചായത്തംഗം നിര്‍മ്മലാ കുമാരി കഴിഞ്ഞ ദിവസം സിപിഐയെ അറിയിക്കാതെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനനെ തുടര്‍ന്ന് സിപിഐ പ്രദേശിക നേതൃത്വം നിര്‍മ്മലയെ കാണാനെത്തുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button