ബംഗാള്‍: പീഡനത്തിന് ശേഷം അണുബാധയെതുടര്‍ന്ന് പത്തു വയസുകാരി മരണപ്പെട്ടു. മൂകയും ബധിരയുമായ പത്തുവയസുകാരിയാണ് മരിച്ചത്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ സിമുലിയിലാണ് സംഭവം. സമീപവാസിയായ പതിനെട്ടുകാരന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
പീഡനവിവരം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച ആയപ്പോഴേക്കും പെണ്‍കുട്ടിക്ക് കടുത്ത പനിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. അണുബാധ മൂര്‍ഛിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയെ അള്ബേരിയ സബ് ഡിവിഷന് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി കുട്ടി മരണപ്പെട്ടു. സംഭവത്തില്‍ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments