കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. വര്‍ഗീയ ദ്രുവീകരണത്തിന്റെ പേരില്‍ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഷാജിയെ അയോഗ്യനാക്കികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഷാജി തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹം കോടതിയോട് ആവശ്യപ്പട്ടിരുന്നത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം.അതേസമയം, ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവയക്കാനും നിര്‍ദ്ദേശമുണ്ട്.
തന്നെ അയോഗ്യനാക്കി വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഡി.രാജനു മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്.
Post Your Comments