തിരുവനന്തപുരം: സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്‌സാക്ഷിയ്ക്ക് വധ ഭീഷണിയുള്ളതായി പരാതി. പോലീസിന്റെ ക്രൂരതയ്ക്കിരയായാണ് സനൽ കൊല്ലപ്പെട്ടത്. ഇതിന് നിരവധി പേർ സാക്ഷികളുമാണ്. സംഭവം പോലീസിനോട് പറഞ്ഞതിന്റെ പേരിൽ തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നതായി സാക്ഷിയായ ഹോട്ടലുടമ പറഞ്ഞു. കച്ചവടം നിര്‍ത്തേണ്ട ഗതികേടിലാണെന്നും ഹോട്ടലുടമ മാഹിന്‍ പറഞ്ഞു.
കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. വാഹനം പാർക്ക് ചെയ്യുന്നതുമായി [ബന്ധപ്പെട്ട തർക്കത്തിനിടെ സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്. ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്.
സനലിനെ കൊല്ലാനായി തന്നെ പിടിച്ചുതള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു. സനലിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സനല്‍ അരമണിക്കൂറോളം റോഡില്‍ കിടന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയായിരുന്നു.
Post Your Comments