Latest NewsKerala

ശ​ബ​രി​മ​ല പ്രതിഷേധം; 150പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ട് പോലീസ്

ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തിൽ 150പേരുടെ ചിത്രങ്ങളടങ്ങിയ വെരിഫിക്കേഷന്‍ ആല്‍ബം പുറത്തുവിട്ട് പോലീസ്. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇ​തി​ല്‍​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ അ​റ​സ്റ്റ് ചെ​യ്തു പ​ത്ത​നം​തി​ട്ട പോ​ലീ​സി​നു കൈ​മാ​റാ​നാ​ണു നി​ര്‍​ദേ​ശം.

ലളിതയെ ത​ട​യു​ന്ന സ​മ​യ​ത്ത് തി​ക്കി​ത്തി​ര​ക്കി​യ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ആ​ല്‍​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ വ​ഴി തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. അതേസമയം സ​ന്നി​ധാ​ന​ത്തെ സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​ന്ന് 200 പേ​ര്‍​ക്കെ​തി​രേ സ​ന്നി​ധാ​നം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

https://youtu.be/LBU5fpkR7QM

shortlink

Related Articles

Post Your Comments

Related Articles


Back to top button