ഫരീദാബാദ്: മുന്‍ ജീവനക്കാരന്റെ വെടിയേറ്റ് ടാറ്റ സ്റ്റീല്‍ മാനേജർ മരിച്ചു. ടാറ്റ സ്റ്റീല്‍ വെയര്‍ഹൗസ് ഫരീദാബാദ് സീനിയര്‍ മാനേജര്‍ അരിന്ദം പാല് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഫരീദാബാദിലെ വെയര്‍ഹൗസിലായിരുന്നു സംഭവം. അഞ്ച് മാസം മുമ്ബ് ജോലിയില്‍നിന്നും പിരിച്ചുവിട്ട ജീവനക്കാരന് വിശ്വാസ് പാണ്ഡെയാണ് കൊലപാതകം നടത്തിയത്.
തന്റെ കുടിശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ അരിന്ദം പാലിന്റെ കാബിനില്‍ എത്തിയത്. തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ അരിന്ദം പാലിന്റെ തൊട്ടടുത്തുനിന്നു വെടിവച്ചു. അഞ്ച് തവണയാണ് വെടിയുതിര്‍ത്തത്. അരിന്ദം പാലിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments