ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തികയറ്റി. ജാര്‍ഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തെ തുടർന്ന് യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്.
കാളിപൂജ കാണാന്‍ ബുധനാഴ്ച രാത്രി പോയപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം രാവിലെ യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് നാരായണ്‍പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്നും പിന്നീട് ജംതാര സദര്‍ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു യുവതി മരിച്ചത്. ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിച്ചിട്ടിട്ടുണ്ട്.
Post Your Comments