ഇന്‍സ്റ്റഗ്രാം ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യ വളരെ മുന്‍പന്തിയിലെന്ന് കമ്പനിക്ക് വെളിവായതോടെയാണ് ആപ്ലീക്കേഷനില്‍ രാഷ്ട്രഭാഷയായ ഹിന്ദി കൂടെ ഉള്‍പ്പെടുത്താനായി അധികൃതര്‍ ഒരുങ്ങുന്നത് . എെഫോണ്‍ , ആന്‍ഡ്രോയിഡ് എന്നീ പ്ലാറ്റ് ഫോമുകളിലായിരിക്കും ഇന്‍സ്റ്റഗ്രാമിന്‍റെ ഈ പുതിയ ഫീച്ചര്‍ വരാന്‍ ഒരുങ്ങുന്നത്. സെറ്റിങ്ങ്സിലും നോട്ടിഫിക്കേഷനിലുമെല്ലാമാണ് ഹിന്ദി ഭാഷ ഉള്‍പ്പെടുത്താന്‍ കമ്പനി ഉദ്ദേശിക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജില്‍ പഠിക്കുന്നവര്‍ക്കുമായി അവരുടെ ഒാര്‍മ്മകള്‍ പുതുക്കുന്നതിനുളള വ്യത്യസ്തമായ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിന്‍റെ ഹിന്ദിയിലേക്കുളള ഈ പുതിയ കാല്‍വെയ് പ്പ് ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments