ന്യൂഡല്‍ഹി: ഭീകരസംഘടനയായ താലിബാനുമായി ഇന്ത്യ ഇന്ന് മോസ്‌കോയില്‍ ചര്‍ച്ച നടത്തും. ഇതാദ്യമായണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച അനൗദ്യോഗികമെന്നാണ് സൂചന. അതേസമയം റഷ്യയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.
ഇന്ത്യയോടൊപ്പം യു.എസ്, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്. താലിബാന്‍ പ്രതിനിധികള്‍ എത്തുന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതായിരിക്കും പ്രധാന വിഷയം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രാജ്യം സന്നദ്ധത അറിയിച്ചത്. എന്നാല്‍ അഫാഗാന്‍ വിഷയത്തില്‍ റഷ്യയില്‍ ചര്‍ച്ച് നടക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും താലിബാനുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച് ഒന്നും പുറത്തു പറയാന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ തയ്യാറായിട്ടില്ല.
Post Your Comments