മിയാമി: മാസങ്ങളായി ഫ്ലോറിഡയിലെ സബര്‍ബന്‍ പ്രദേശത്തുള്ളവരെ ഭീതിയിലാഴ്ത്തിയ ഭീമന്‍ പല്ലിയെ പിടികൂടി. ഏഷ്യന്‍ വാട്ടര്‍ മോണിറ്റര്‍ വര്‍ഗത്തില്‍പ്പെടുന്ന പല്ലിയെയാണ് തീവ്ര ശ്രമങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പിടി കൂടിയത്. പല്ലിക്ക് 2.4 മീറ്റര്‍ നീളം(7.9 അടി), 70 കിലോഗ്രാം തൂക്കവുമുണ്ട്. വ്യാഴാഴ്ചയാണ് മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ പല്ലിയെ പിടികൂടിയത്.
വീട്ടില്‍ വളര്‍ത്തിയിരുന്ന പല്ലിയെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതലാണ് മിയാമിയില്‍ നിന്ന് കാണാതായത്. അതേസമയം പല്ലിയെ അതിന്റെ ഉടമസ്ഥനു തന്നെ തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്തരം ജീവികളെ വെളിയില്‍ അഴിച്ചുവിടുന്നത് ഫ്ലോറിഡയില്‍ കുറ്റകരമായതിനാല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments