പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്. എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. കൂടാതെ 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിയമിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്ന കാരണത്താലാണ് പുതിയ തീരുമാനം. പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്ററില്‍ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സ് സേവനം എന്നിവ ഇവിടെ ഉണ്ടാകും.
Post Your Comments