
മുംബൈ: മുംബൈയില്‍ ചരക്കു ട്രെയിന്‍ തീപിടിച്ച് രണ്ട് വാഗണുകൾ കത്തിനശിച്ചു. മുംബൈയിലെ ദഹനു റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 10.45നായിരുന്നു സംഭവം. ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരു വാഗണുകളും ട്രെയിനില്‍നിന്നു വേര്‍പെടുത്തിയതിനാൽ അപകടം ഒഴിവായി. തീപിടിത്തത്തെ തുടര്‍ന്ന് 12 ട്രെയിനുകളാണ് റദ്ദാക്കിയത്.
Post Your Comments