KeralaLatest NewsIndia

കുടുംബത്തെ സി.പി.എം ഭീഷണിപ്പെടുത്തുന്നു, ഗവര്‍ണര്‍ക്ക് എം എം ലോറൻസിന്റെ മകളുടെ പരാതി

പരാതി അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാമെന്ന് ഉറപ്പ് നല്‍കി

തിരുവനന്തപുരം: മകന്‍ ഇമ്മാനുവേൽ ബി.ജെ.പി പരിപാടിയില്‍ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നെന്നാരോപിച്ച്‌ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് മകന്‍ മിലനുമൊത്ത് ആശ ഗവര്‍ണറെ കണ്ടത്. പരാതി അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാമെന്ന് ഉറപ്പ് നല്‍കിയെന്ന് ആശ ലോറന്‍സ് പറഞ്ഞു.

ഗവര്‍ണരുമായി 15 മിനിട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാതി കൈമാറിയത്. ബി.ജെ.പി വേദിയില്‍ മകന്‍ പങ്കെടുത്തതോടെ സിഡ്കോയിലുള്ള തന്റെ ജോലി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പരാതിയില്‍ ആശ അറിയിച്ചു. ഇതിന്റെ ഭാഗമായി തനിക്കെതിരെ ജീവനക്കാരില്‍ നിന്നും വ്യാജ പരാതി എഴുതി വാങ്ങിച്ചെന്നും ആശ ആരോപിക്കുന്നു. ശബരിമല വിഷയത്തിലെ അറസ്റ്റുകള്‍ക്കെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് പിന്തുണയുമായാണ് സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ സമരവേദിയിലെത്തിയത്.

ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബി.ജെ.പിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥി പങ്കെടുത്തത്. പങ്കെടുത്തതിന് ശേഷം തന്നെയും മകനെയും ഫോണില്‍ വിളിച്ച്‌ ഉപദേശരൂപത്തില്‍ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചതെന്ന് ആശ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button