Latest NewsKerala

കടലില്‍ ചൂട് കൂടുന്നു; സംഭവിക്കാനിരിക്കുന്നത് വൻ ദുരന്തം

കൊച്ചി: കടലില്‍ ചൂട് കൂടുന്നതായി പഠനം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശം ഉള്‍പ്പെടെയുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന ചൂടും കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസ വ്യവസ്ഥയിലും ജൈവവൈവിധ്യത്തിമുണ്ടാകുന്ന താളപ്പിഴവുകള്‍ കാരണം ഭാവിയില്‍ മത്സ്യോത്പാദനം ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ കുറവ് സംഭവിക്കുമെന്നും 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത ശേഷം കുഫോസ് വൈസ് ചാന്‍സിലര്‍ ഡോ.എ രാമചന്ദ്രന്‍ പറഞ്ഞു.അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെക്കാള്‍ ഏറ്റവും വേഗത്തില്‍ ചൂട് വര്‍ധിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്നും കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ 24 അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button