ഹരിയാന: അടിമുടി തീ വിഴുങ്ങിയിട്ടും നില്‍ക്കാതെ ഓടുന്ന കാറിന്റെ വീഡഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വലിയൊരു ശബ്ദത്തെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഉടമയും ഡ്രൈവറുമായ യുവാവ് ചാടി രക്ഷപെട്ടതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. തീ പടര്ന്നപ്പപോള് വാഹനത്തിന്റെ എഞ്ചിന് ഓഫ് ചെയ്യാന്‍ മറന്നതാണ് കാര്‍ ഓട്ടം തുടരാന്‍ കാരണം. കാര്‍ ഒരു ഓട്ടോയിലിടിക്കുന്നതും നാട്ടുകാര്‍ ഓടിക്കൂടി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. ഹരിയാന ഗുരുഗ്രാമിലെ ഫ്ലൈ ഓവറിലാണ് സംഭവം.
Post Your Comments