ഗുരുവായൂര്‍: 307 ക്യാമറകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മിഴി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ വേദിയില്‍ വെച്ച് ഇതിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ഇതോടെ കൂടുതല്‍ മിഴിവോടെയും വ്യക്തതയോടെയും ക്ഷേത്ര നഗരിയിലെ ക്യാമറാ ദൃശ്യങ്ങള്‍ സ്‌റ്റേജിന് പിന്നില്‍ നിറഞ്ഞു. പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ചിലവായത്. ക്ഷേത്രത്തിനകത്തും പുറത്തും നടവഴികളിലും ക്യാമറകള്‍ സ്ഥാപിച്ചു. നേരത്തെ ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പലതും പ്രവര്‍ത്തിച്ചിരുന്നില്ല. ഊരാളുങ്കല്‍ സൊസൈറ്റിയിലെ ഐ.ടി. വിഭാഗം എന്‍ജിനീയര്‍മാര്‍ തന്നെയാകും തത്കാലത്തേക്ക് കണ്‍ട്രോള്‍ മുറിയുടെ നിര്‍വഹണം ഏറ്റെടുക്കുക.
Post Your Comments