പാലക്കാട്: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വാളയാര്‍ നടുപ്പതി ഊരിലെ സുന്ദരന്റെ മകന് മണികണ്ഠനാണ് (19) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം. മലബാര്‍ സിമന്റ്സ് ഫാക്ടറിക്കും മൈനിനും ഇടയിലുള്ള നടുപ്പതി ഊരിലെ തോടിന് സമീപം വെളിക്കിരിക്കാന്‍ പോയ മണികണ്ഠനെ ഒറ്റയാന് അക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയവര്‍ കാട്ടാനയെ അവിടെ നിന്നോടിച്ചു.
ഒരാഴ്ച്ചയായി ഒറ്റയാന് സ്ഥിരമായി ഊരിന് സമീപം കറങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Post Your Comments