![](/wp-content/uploads/2018/11/us-suicide.jpg)
ന്യൂയോര്‍ക്ക്: അമിതവേഗത്തില്‍ വാഹനമോടിച്ച് ഒന്നും നാലും വയസുള്ള കുട്ടികളുടെ മരണത്തിന് കാരണക്കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. ഡൊറോത്തി ബ്രണ്‍സ് എന്ന സ്ത്രീയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്മമാര്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടികളെ മാനസികാസ്വാസ്ത്യമുള്ള ഡൊറോത്തി ഇടിച്ചുതെറിപ്പിച്ചുവെന്നാണ് കേസ്.
ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഏഴ് വര്‍ഷത്തേക്ക് ഡൊറോത്തിയെ കോടതി ശിക്ഷിച്ചു. ഈയിടെ ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടിയാണ് ഡൊറോത്തിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം ഒഴിഞ്ഞ മരുന്നുകുപ്പികളും ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
Post Your Comments