Education & Career

ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ നോളേജ് സെന്ററില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് വിദ്യാഭാസ രേഖകളുമായി സെന്ററില്‍ നവംബര്‍ 25 ന് മുന്‍പ് അഡ്മിഷന്‍എടുക്കാവുന്നതാണ്. പഠനകാലയളവില്‍ വാര്‍ത്ത ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം , പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കുമെന്ന് കെല്‍ട്രോണ്‍ തിരുവനന്തപുരം നോളജ് സെന്റര്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 9746798082.

shortlink

Related Articles

Post Your Comments

Related Articles


Back to top button