ബഹിരാകാശത്തും സ്മൈലി മുഖം കണ്ടെത്തിയെന്ന വെളിപ്പടുത്തലുമായി ബഹിരാകാശ ഗവേഷണ ഏജന്‍സി യായ നാസ. ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനി ഈ ദൃശ്യം പകർത്തിയത്. ദൂരെയുള്ള ഗാലക്സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീല്‍ഡ് ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്. സ്മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്സികളാണ്. വായയായി കാണുന്നത് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസമാണ്.
Post Your Comments