നെയ്യാറ്റിൻകര : സനലിനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. വാഹനമിടിച്ചപ്പോൾ തലയിൽ ആഴത്തിലുള്ള മുറിവും രക്തസ്രാവവും ഉണ്ടായി. വാരിയെല്ലും കയ്യും ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.വാഹനമിടിച്ച് തെറിച്ചു വീണ സനലിന്റെ തല റോഡിൽ ഇടിക്കുകയായിരുന്നു.
അതേസമയം കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. സനലിന്റെ മരണത്തില്‍ പോലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷും രംഗത്തെത്തിയിരുന്നു. സനലിനെ പോലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പോലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു
Post Your Comments