ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സുകളുടെ 2018 -19 ലെ അഡീഷണല്‍ നടത്തിപ്പു കേന്ദ്രങ്ങള്‍ (പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍) എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റികളോട് അഫിലിയേറ്റു ചെയ്ത കോളേജുകള്‍, മഹല്ലുകള്‍, ജമാഅത്തുകള്‍, അംഗീകൃത എന്‍.ജി.ഒകള്‍ മുതലായവയ്ക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷിക്കാം. നാലു ദിവസം നീളുന്ന 24 മണിക്കൂര്‍ ക്ലാസാണ് ഒരു ബാച്ചിനു നല്‍കേണ്ടി വരിക. ഒരു സ്ഥാപനത്തിന്/സംഘത്തിനു പരമാവധി ആറ് ബാച്ചുകളാണ് ലഭിക്കുക. ഒരു പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ബാച്ചില്‍ ചുരുങ്ങിയത് 18 വയസ് തികഞ്ഞ 30 അവിവാഹിതര്‍ ഉണ്ടായിരിക്കണം.
ഒരു ബാച്ചിന് പരമാവധി ഫാക്കല്‍റ്റികള്‍ക്കുള്ള ഓണറേറിയവും മറ്റു ചെലവുകള്‍ക്കുമായി ദിനംപ്രതി 5000 രൂപ വീതം ഒരു കോഴ്‌സിന് പരമാവധി 20,000 രൂപ ലഭിക്കും. ഇതുപ്രകാരം അനുവദിക്കപ്പെട്ട ബാച്ചുകള്‍ 2019 ജനുവരി 31നകം പൂര്‍ത്തീകരിക്കാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളുമായി നവംബര്‍ 13ന് രാവിലെ 10 മണിയ്ക്ക് ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രം, പുതിയറ, കോഴിക്കോട് എന്ന സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ പരിഗണിയ്ക്കാത്തവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ മാതൃക വകുപ്പിന്റെ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2302090, 2300524.
Post Your Comments