UAE

ഷേക്ക് മുഹമ്മദിന്‍റെ ഹിന്ദിയിലുളള ദീപാവലി ആശംസയ്ക്ക് അറബിയില്‍ മറുപടി നല്‍കി പ്രധാനമന്ത്രി

 യുഎഇ  : ദീപാവലി ദിനത്തില്‍ ഇന്ത്യയോടുളള പ്രത്യേക സ്നേഹം രാഷ്ട്രഭാഷയില്‍ അറിയിച്ച് അറബ് രാജ്യമായ യുഎഇ. യുഎഇ വെെസ് പ്രസിഡന്‍റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീവാലി ദിനത്തില്‍ ഭാരതത്തിന്‍റെ പ്രധാനമന്ത്രിക്ക് ദീപാവലി ആശംസകള്‍ ട്വീറ്റ് ചെയ്തത്  ഹിന്ദിയില്‍. കൂടാതെ മറ്റുളളവര്‍ക്ക് മനസിലാക്കുന്നതിനായി ഇംഗ്ലീഷിലും അതേ ആശംസ ഒപ്പം ചേര്‍ക്കാന്‍ മറന്നില്ല.

ദീപാവലി ആഘോഷിക്കുന്ന താങ്ങള്‍ക്കും മറ്റ് എല്ലാ ഭാരതീയര്‍ക്കും ഈ ദീപാവലി സന്തോഷപ്രദവും ആഹ്ളാദകരവുമാകട്ടെ , സ്നേഹത്തിന്‍റെ പ്രകാശം നമ്മളിലെല്ലാം പരക്കട്ടെ എന്നാണ്  ട്വിറ്ററില്‍ കുറിച്ചത്. ഇതിന് മറുപടിയായി പ്രധാനമന്ത്രിയും മറുപടി നല്‍കിയത് അറബിയിലായിരുന്നു.

ഏറ്റവും ശ്രഷ്ഠമായ സ്ഥാനം വഹിക്കുന്ന ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് താങ്കളുടെ മഹത്വമേറിയ ദീപാവലി ആശംസക്ക് നന്ദി. ഇന്ത്യക്ക് യു.എ.ഇ.യുമായുള്ള ശക്തമായ ഉറപ്പ്, ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഇത് വലിയ ശക്തി നൽകുന്നുവെന്നാണ് മോദി തിരികെ അറബിയിലും ഇംഗ്ലീഷിലും റീട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button