തിരുവനന്തപുരം: പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായാണ് പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി വീടുവീടാന്തരം കയറിയുള്ള സര്‍വേ ഈ മാസം ആരംഭിക്കും.
മഹിളാ പ്രധാന്‍ ഏജന്റുമാരാണ് 4731 ടാബുകളുമായി വീടുകളിലെത്തുക. പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഒട്ടേറേ പേര്‍ അനര്‍ഹരാണെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. മരിച്ചവരും വലിയ വാഹനങ്ങളും വീടും ഉള്ളവരും പുനര്‍വിവാഹം ചെയ്തവരും പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്.
പെന്‍ഷന്‍ വാങ്ങുന്നവരുടെ കൃഷ്ണമണി, വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്യാനും വിവരങ്ങള്‍ ശേഖരിച്ച് അപ്പപ്പോള്‍ പെന്‍ഷന്‍ ഡേറ്റാബേസിലേയ്ക്ക് അപ്ലോഡു ചെയ്യാനുമുള്ള ഉപകരണങ്ങള്‍ക്കായി 23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വേയിലൂടെ കുറ്റമറ്റ പട്ടിക തയാറാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ടു മാസം കൊണ്ടു സര്‍വേ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
Post Your Comments