KeralaLatest News

രഥയാത്ര സര്‍ക്കാരിന്റെ സമനില തെറ്റിച്ചതായി പി.കെ.കൃഷ്ണദാസ്

കണ്ണൂര്‍: എന്‍ ഡി എയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. പല സ്ഥലങ്ങളിലും രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. രഥയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് എന്‍ ഡി എ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button