നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ പ്രതിചേര്‍ത്ത് കേസ് മുന്നോട്ട് പോകുകയാണ്. സംഭവശേഷം ഡിവൈഎസ്പി ഇതുവരെ നിയമത്തിന് കീഴടങ്ങിയിട്ടില്ല. ഇയാള്‍ തോക്കുമായാണ് ഒളിവിൽ പോയിരിക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി കെ എം ആന്റണി ഇപ്പോള്‍ കേസന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
തലക്കേറ്റ ഗുരുതര പരിക്കാണ് സനലിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകളാണ് സനലിന്റെ സഹോദരി വെളിപ്പെടുത്തിയിരിക്കുന്നത്. അപകടത്തില്‍ പെട്ടതിന് ശേഷം സനലിനെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിന് പകരം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പോകുന്ന വഴി സനലിനെ മദ്യം നല്കി കേസ് വഴിതിരിക്കുന്നതിനായി പോലീസ് ശ്രമിച്ചതായും മരിച്ച സനലിന്റെ സഹോദരി പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ തന്റെ സഹോദരനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതിന് പകരം ഡ്യൂട്ടി ചെയ്യണമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും അവര്‍ പറഞ്ഞു.
ഇതിനോട് ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ സംഭവം നടന്ന സമയത്ത് എടുത്ത ഒരു വീഡിയോ പ്രചരിക്കുകയാണ് . ഡിവൈഎസ്പി യുവാവിനെ മര്‍ദ്ദിച്ചുവെന്നും പിടിച്ചു തള്ളിയപ്പോള്‍ ഇതുവഴിയെത്തിയ കാര്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നും ദൃക്സാക്ഷികളിലൊരാള്‍ പറയുന്നുണ്ട്.
https://www.facebook.com/Rssplr/videos/2442371845989409/
https://youtu.be/6svoxflvvJw
Post Your Comments