ഒമാൻ : ടാക്‌സികളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ എല്ലാ ടാക്‌സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റര്‍ നിർബന്ധമാക്കുന്നു. 2019 ജൂണ്‍ മാസം മുതല്‍ പദ്ധതി നടപ്പിലാക്കും ഇത് അനുസരിച്ച് മിനിമം ചാര്‍ജ് 300 പൈസയും പിന്നീട് കിലോമീറ്ററിന് 130 പൈസ നിരക്കില്‍ യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക.
ഒരു യാത്രക്കാരന്‍ മീറ്റര്‍ സംവിധാനം ഉള്ള ടാക്‌സിയില്‍ യാത്ര ചെയ്യുന്ന സമയത്ത് മറ്റൊരു യാത്രക്കാരനെ പ്രവേശിപ്പിക്കാൻ അനുവാദമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ വിജയം രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗതമന്ത്രാലയം നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്.
പുതിയ പദ്ധതി സ്വദേശികൾക്കായി മാത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടാക്‌സി ഉടമകള്‍ പതിനഞ്ചു ഒമാനി റിയാല്‍ മന്ത്രാലയത്തില്‍ അടച്ച് പ്രവര്‍ത്തന കാര്‍ഡും കരസ്ഥമാക്കിയിരിക്കണം. വിദേശികള്‍ കൈകാര്യം ചെയ്യുന്ന എല്ലാ അനധികൃത ടാക്‌സി, ഗതാഗത സേവനങ്ങളും പുതിയ നിയമം അനുസരിച്ച് നിരോധിച്ചിട്ടുണ്ട്.
Post Your Comments