പാലക്കാട്: എം.എല്‍.എ പി.കെ. ശശിക്കെതിരായ പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്‍. പീഡനാരോപണം നടത്തിയ യുവതി പരാതിയുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് മന്ത്രി ദേഷ്യപ്പെട്ടത്. പരാതിയെ പറ്റി അറിയില്ല എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നായി. എന്നാല്‍ പരാതി കാണിച്ചപ്പോള്‍ പരാതിക്കാരിയുടെ പേരെവിടെന്നും മേല്‍വിലാസമില്ലാത്ത കത്തിനോട് പ്രതികരണമില്ലായെന്നും ക്ഷുഭിതനായി പറയുകയായിരുന്നു. എന്തെങ്കിലും കൊണ്ടു വന്നാല്‍ പ്രതികരിക്കാനാകില്ല. പരാതിക്കാരി കൊടുത്ത കത്ത് കാണിച്ചു തരാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments