കാസര്‍ഗോഡ്: പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതിന്റെ പശ്ചാത്തലത്തിൽ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്നും തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്‌താല്‍ തീരാവുന്ന കുറ്റമേ അദ്ദേഹം ചെയ്‌തിട്ടുള്ളൂ എന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്തിര ആട്ടവിശേഷത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തിയപ്പോള്‍ സർക്കാർ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തടഞ്ഞു. നടപ്പന്തലില്‍ വിരി വയ്‌ക്കാന്‍ പോലും അനുവദിച്ചില്ല. 52 കാരിയായ സ്ത്രീയെ തടയാന്‍ പ്രകോപനം ഉണ്ടാക്കിയത് തൃശൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരനാണ്. കേസില്‍ പിടിയിലായ വികലാംഗനായ സൂരജ് നിരപരാധിയാണെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments