Latest NewsJobs & Vacancies

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : കരസേന വിളിക്കുന്നു

അവസാന തീയതി: നവംബർ 27

കരസേനയിൽ അവസരം.ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 41–ാമത് കോഴ്‌സിലേക്ക് പ്ലസ്‌ടു യോഗ്യതയുള്ള അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.90 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ഭോപാൽ, ബാംഗ്ലൂർ, അലഹാബാദ്, കപുർത്തല എന്നിവിടങ്ങളിൽ നടക്കുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ഹാജരാകണം. രണ്ടു ഘട്ടങ്ങളായി അഞ്ചു ദിവസത്തെ ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും. വൈദ്യപരിശോധനയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നുള്ളവയിൽ പങ്കെടുപ്പിക്കുകയുള്ളൂ.

2019 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും.അഞ്ചു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. വിജയകരമായ പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം. ഉദ്യോഗക്കയറ്റത്തിനും സാധ്യത. ഉദ്യോഗക്കയറ്റത്തിനും സാധ്യത.

വിശദമായ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :joinindianarmy
അവസാന തീയതി: നവംബർ 27

shortlink

Related Articles

Post Your Comments

Related Articles


Back to top button