ഇനി മുതല്‍ ഇരുന്നു വെള്ളം കുടിച്ചാല്‍ നമ്മുടെ ശരീരത്തിന് കൊള്ളാം, ഇല്ലെങ്കില്‍ ഇതാകും ഫലം
ഒരു ജീവന്റെ അടിസ്ഥാനം ജലമാണ്. മനുഷ്യ ശരീരത്തിന്റെ 60-70 ശതമാനംവരെ ജലമാണെന്നിരിക്കെ, വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ഒരാള്‍ക്കും ജീവിക്കാന്‍ കഴിയില്ല. കൂടാതെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നു കൂടിയാണ് വെള്ളം. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും.
ദിവസേന എട്ടു ഗ്ലാസ്സ് വെള്ളം ഒരു ശരീരത്തിനാവശ്യമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വെള്ളം കുടി ഒന്നും നിന്നു കൊണ്ട് ആവരുത് എന്നാണത്രെ പുതിയ ആയുര്‍വേദ പഠനങ്ങള്‍ തെളിയിക്കുന്നത്. നിന്നു കൊണ്ടു വെള്ളം കുടിക്കുമ്പോള്‍ അത് വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഏറാന്‍ കാരണമാകുമത്രേ.
അങ്ങനെ കൂടിയ സമ്മര്‍ദത്തില്‍ വെള്ളം അന്നനാളത്തില്‍ നിന്നു വെള്ളം വയറില്‍ എത്തുമ്പോള്‍ അന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇതു കാരണം ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഇപ്രകാരം ഉയര്‍ന്ന സമ്മര്‍ദത്തില്‍ വെള്ളം ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമാകുകയും ഭാവിയില്‍ ഇത് കിഡ്നിക്ക് ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു.
ഇതൊന്നും കൂടാതെ സ്ഥിരമായി നിന്നു കൊണ്ട് വെള്ളം കുടിക്കുന്നവര്‍ക്ക് സന്ധിവേദനകള്‍ സാധാരണമാണത്രെ. പോരാതെ ഇത്തരം ശീലങ്ങള്‍ ശ്വാസകോശത്തെയും അപകടത്തിലാക്കുന്നുണ്ട്.
അങ്ങനെ ഒരാള്‍ നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കി ഓക്സിജന്‍ വിതരണവും സമ്മര്‍ദത്തിഴ്ത്തി അതും പോരാതെ സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കിയാണ് തുടര്‍ന്ന് പോകുന്നത്.
അതിനാല്‍ ഇനി മുതല്‍ വെള്ളം കുടിക്കുമ്പോള്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇല്ലെങ്കില്‍ ഒരു വെള്ളം കുടി മൂലം നിങ്ങള്‍ക്ക് പല വിപരീതഫലങ്ങളും ശരീരത്തിന് ഒട്ടേറെ ബുദ്ധിമുട്ടുകളും ഉണ്ടാകും.
Post Your Comments