KeralaLatest News

പ്രളയ ബാധിതരോട് ക്രൂരത ; തകർന്ന വീടുകളുടെ കണക്കെടുപ്പ് പാതിവഴിയിൽ

ആലപ്പുഴ : പ്രളയത്തിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് പാതിവഴിയിൽ. ആയിരത്തോളം വീടുകൾക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആലപ്പുഴയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ അപ് ലോഡ് ചെയ്യാനായില്ല. വിവരങ്ങള്‍ കൈമാറാനാവാത്ത വീട് തകര്‍ന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന ആശങ്കയാണ്.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് മൈബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാല്‍, ആലപ്പുഴയിലെ കുട്ടനാട്ട് അടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വളണ്ടിയര്‍മാര്‍ എത്തിയില്ല.

എന്നാൽ ശേഖരിച്ച വിവരങ്ങൾ ആപ്പിലേക്ക് അപ് ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും റിബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പ് കിട്ടുന്നില്ല. രണ്ടാഴ്ചയായി ആപ്പ് പണിമുടക്കിയിട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ആപ്ലിക്കേഷന്‍ പൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button