KeralaLatest News

ബൈക്ക് ലോറിയിലിടിച്ച് കത്തി ; രണ്ട് മരണം

ആലപ്പുഴ : ബൈക്ക് ലോറിയിലിടിച്ച് തീപടർന്ന് രണ്ട് പേര്‍ മരിച്ചു . ചെങ്ങന്നൂർ കരയ്ക്കാട് സ്വദേശി കിരൺ കൃഷ്ണൻ മാവേലിക്കര സ്വദേശി ശങ്കർ കുമാർ എന്നിവരാണ് മരിച്ചത്. കിരൺ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു പരിക്കേറ്റ ശങ്കർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. രാവിലെ 6 : 30 ന് ആലപ്പുഴ ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.

കോയമ്പത്തൂരിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ബൈക്ക് അമിത വേഗത്തിലെത്തി ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് പൂർണമായും കത്തി നശിക്കുകയും ചെയ്തു

.

shortlink

Related Articles

Post Your Comments

Related Articles


Back to top button