CinemaMollywoodEntertainment

പരദൂഷണമില്ല, സെറ്റില്‍ എന്ത് ഫുഡ് വിളമ്പിയാലും കുറ്റം പറയാതെ കഴിക്കും

മദ്യപാനമോ പുകവലി ശീലമോയില്ലാത്ത ജഗദീഷ് തന്റെ വ്യക്തിത്വം കൊണ്ട് ആര്‍ക്കും സമ്മാനിക്കാന്‍ കഴിയാത്ത ഒരു ഏട് സിനിമാ ലോകത്ത് വരച്ചിടുന്നു

സിനിമയില്‍ ചെയ്തിരിക്കുന്ന വായി നോക്കി വേഷങ്ങള്‍ ഒരു നടനെന്ന നിലയില്‍ അത്ര നല്ല ഇമേജല്ല ജഗദീഷിന് നല്‍കുന്നതെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ സിനിമാക്കാരുടെ പ്രിയങ്കരനാണ് ജഗദീഷ്. കോളേജ് അദ്ധ്യാപകനായ ജഗദീഷ് തന്റെ വ്യക്തിയിലെ ഗുണഗണങ്ങള്‍ തന്റെ അച്ഛനും അമ്മയ്ക്കുമാണ് സമര്‍പ്പിക്കുന്നത്, മറ്റു നടന്മാരോടും നടിമാരോടും സൗമ്യനായി ഇടപെടുന്ന ജഗദീഷിന്റെ വായില്‍ നിന്ന് ഒരു മോശം പദം പോലും വരില്ലെന്നായിരുന്നു നടന്‍ മണിയന്‍പിള്ള രാജു ഒരിക്കല്‍ പങ്കുവെച്ചത്.

ആരോടും പരിഭവം കാണിക്കാത്ത ആരോടും പരദൂഷണം പറയാത്ത സെറ്റില്‍ എന്ത് ഫുഡ് വിളമ്പിയാലും കുറ്റം പറയാതെ കഴിക്കുന്ന ജഗദീഷ് മലയാള സിനിമയിലെ വരാനിരിക്കുന്ന തലമുറയ്ക്ക് തീര്‍ച്ചയായും വഴികാട്ടിയാക്കാവുന്ന പ്രമുഖ താരങ്ങളില്‍ ഒരാളാണ്.
മദ്യപാനമോ പുകവലി ശീലമോയില്ലാത്ത ജഗദീഷ് തന്റെ വ്യക്തിത്വം കൊണ്ട് ആര്‍ക്കും സമ്മാനിക്കാന്‍ കഴിയാത്ത ഒരു ഏട് സിനിമാ ലോകത്ത് വരച്ചിടുന്നു, നാല്‍പ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ച ജഗദീഷ് പിന്നീടു ടിപ്പിക്കല്‍ കഥാപാത്രങ്ങളിലേക്ക് തളയ്ക്കപ്പെടുകയായിരുന്നു, തനിക്ക് നായകനാകാന്‍ കിട്ടിയ അവസരങ്ങളെല്ലാം സിനിമയില്‍ നിന്ന് കിട്ടിയ ബോണസായി മാത്രമേ കണക്കാക്കുന്നുവെന്നും, ഇവിടുത്തെ ഒരു ക്ലിക്കുകളും തന്നെ ഒഴിവാക്കിയതായി തോന്നാറില്ലെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

. തന്റെ കരിയര്‍ ഗ്രാഫില്‍ ആവശ്യമില്ലാതെ ചെയ്ത ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്ന് ജഗദീഷ് തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം തീര്‍ന്ന ജഗദീഷ് നായകനായ പല ചിത്രങ്ങളും സാമ്പത്തികമായി ലാഭം നേടിയവയായിരുന്നു. തുളസിദാസ്- കലൂര്‍ ഡെന്നിസ് ടീമാണ് ജഗദീഷിലെ നായക നടനെ ആദ്യം കണ്ടെത്തുന്നത്. ‘മിമിക്സ് പരേഡ്’ എന്ന ചിത്രം ഹിറ്റായാതോടെ ജഗദീഷ് മലയാള സിനിമയുടെ ഭാഗ്യ നായകനായി മാറുകയായിരുന്നു.

ശക്തമായ നിലപാടില്‍ നയം വ്യക്തമാക്കി അമ്മയുടെ എക്സിക്യുട്ടീവ്‌ അംഗമായും മലയാള സിനിമയില്‍ നിന്ന് ഇന്നും മാറ്റി നിര്‍ത്തപ്പെടാന്‍ കഴിയാത്ത അഭിനേതാവായും ജഗദീഷ് മുന്നേറുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിയിലെ അച്ചടക്കവും പെരുമാറ്റ രീതിയും സിനിമാ സെറ്റിലുള്ള മറ്റുപലര്‍ക്കും മുന്നില്‍ നിര്‍ത്താന്‍ കഴിയുന്ന ഉദാഹരണങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button