ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു നേര ഉണ്ടായ ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങി ക്യാമ്പിലേക്ക് തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡില്‍ കഴിഞ്ഞയാഴ്ച്ച നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 12, 20 തിയതികളില്‍ രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments